കൊവിഡ്-19 ഭീതി; ബോളിൽ തുപ്പൽ പ്രയോഗം വേണ്ടെന്ന് ഇന്ത്യൻ താരം
ലോകം ഭയന്ന് നിൽക്കുന്ന കൊവിഡ്-19 സാഹചര്യത്തിൽ ക്രിക്കറ്റ് ലോകത്തും കൂടുതൽ കരുതൽ ആവശ്യമായിരിക്കുകയാണ്. ഇന്ത്യൻ താരങ്ങളുമായി ഹസ്തദാനം വേണ്ട എന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങൾ തീരുമാനിച്ചതിനു പിന്നാലെ ഇന്ത്യയും ജാഗ്രതയോടെ നീങ്ങാൻ ഒരുങ്ങുകയാണ്.
ക്രിക്കറ്റ് ബോളിനു തിളക്കം കിട്ടാനായി പന്തിൽ തുപ്പൽ തേക്കാറുണ്ട്. എന്നാൽ അതൊഴിവാക്കും എന്നാണ് ഇന്ത്യൻ താരം ഭുവനേശ്വർ കുമാർ വ്യക്തമാക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയുള്ള മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഭുവനേശ്വർ കുമാർ കരുതൽ വ്യക്തമാക്കിയയത്.
വർഷങ്ങളായി ക്രിക്കറ്റ് താരങ്ങൾ പിന്തുടരുന്ന ഒരു രീതിയാണിത്. തുപ്പലിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് ഈ രീതി വേണ്ടെന്ന് തീരുമാനിച്ചത്. കൊറോണ ഭീതിയിൽ ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ടീമുകൾ ഹസ്തദാനം ഉപേക്ഷിച്ചിരുന്നു.
Read More:പിച്ചവെച്ച് കുട്ടിയാന; വൈറലായി ആദ്യചുവട്, ഹൃദ്യം ഈ വീഡിയോ
നാളെ ധരംശാലയിലും 15ന് ലക്നൗവിലും 18ന് കൊൽക്കത്ത യിലുമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന മത്സരങ്ങൾ.