ഫേസ്ബുക്ക് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; ഒപ്പം 75000 രൂപ ബോണസും പ്രഖ്യാപിച്ച് മാർക്ക് സുക്കർബർഗ്
ഫേസ്ബുക്കിന്റെ ഹെഡ്ക്വാർട്ടേഴ്സ് ഓഫീസിൽ ഒരു കരാർ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അവസരം ഒരുക്കിയിരിക്കുകയാണ് മാർക്ക് സുക്കർബർഗ്. ഇതിനൊപ്പം ജീവനക്കാർക്ക് ബോണസും നൽകുന്നുണ്ട്.
തങ്ങളുടെ മുഴുവൻ സമയ ജീവനക്കാർക്ക് ബോണസ് നൽകാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്. 45000 പേർക്ക് ആര് മാസമാണ് ബോണസ് നൽകുക. ഓഫീസിൽ അല്ലാത്തതിനാൽ ജിം, ഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ നൽകാൻ സാധിക്കില്ല. അതിനു പകരമാണ് ബോണസ് നൽകുന്നത്.75000 രൂപയാണ് ബോണസ് തുക.
മാർച്ച് അഞ്ചിനാണ് ഫേസ്ബുക്ക് കരാർ ജീവനക്കാരന് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഹെഡ്ക്വാർട്ടേഴ്സ് അടക്കുകയും പിന്നാലെ മറ്റ് ഓഫീസുകളും അടയ്ക്കാൻ തീരുമാനിച്ചതും. എന്നാൽ ഈ ബോണസ് സൗകര്യം കരാർ ജീവനക്കാർക്കില്ല. അവർക്ക് കലയാളവിലുള്ള ശമ്പളം നൽകും.
സുക്കർബർഗ് തന്നെയാണ് ഇക്കാര്യം മെമ്മോയിലൂടെ വ്യക്തമാക്കിയത്. വീട്ടിലിരുന്നു ജോലി ചെയ്യുമ്പോൾ കുട്ടികളുടെയും കുടുംബത്തിന്റെയും കാര്യങ്ങൾ കൂടി നോക്കേണ്ടത് കൊണ്ടാണ് ബോണസ് നൽകുന്നതെന്ന് സുക്കർബർഗ് വ്യക്തമാക്കി.