‘എന്തൊരു ബ്രില്യന്റ് അഭിനയം’; ആസിഫിനെ പ്രശംസിച്ച് ഗീതു മോഹൻദാസ്

March 14, 2020

‘തിരഞ്ഞെടുക്കുന്ന ചിത്രങ്ങളിലെല്ലാം എന്തെങ്കിലുമൊരു വ്യത്യസ്ഥത…’ അത് ആസിഫ് ചിത്രങ്ങളുടെ പ്രത്യേകതയാണ്. അടുത്തിടെ താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വൻ വിജയം നേടിയിരുന്നു. ആസിഫിന്റേതായി അവസാനം വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. കടപ്ലാമറ്റം സ്ലീവാച്ചൻ എന്ന കഥാപാത്രമായി വെള്ളിത്തിരയിൽ നിറഞ്ഞുനിന്ന താരത്തിന്റെ അഭിനയത്തെ പ്രശംസിച്ച് നിരവധി താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ മികച്ച അഭിനയത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്.

‘കെട്ട്യോളാണ് എന്റെ മാലാഖ’ കാണാൻ ഇടയായി, ആസിഫിന്റെ അനായാസ പ്രകടനമാണ് എന്നെ ആകർഷിച്ചത്. ഈ പ്രതിഭയിൽ നിന്ന് ഇനിയും ഇതുപോലെ മികച്ച കഥാപാത്രങ്ങളെ കാണാൻ ആഗ്രഹിക്കുന്നു.’ ഗീതു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

നിസ്സാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. അജി പീറ്റര്‍ തങ്കമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വഹിക്കുന്നു.