ആമയ്ക്ക് വിശന്നപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന ആപ്പിള്‍ പങ്കിട്ട് നല്‍കി ചിമ്പാന്‍സി; വൈറല്‍ വീഡിയോ

March 6, 2020

സോഷ്യല്‍മീഡിയയില്‍ അക്കൗണ്ടില്ല, എന്തിനേറെ പറയുന്നു സമൂഹമാധ്യമങ്ങള്‍ എന്താണെന്ന് പോലും അറിയില്ല. എന്നിട്ടും സോഷ്യല്‍മീഡിയയില്‍ താരാമാകാറുണ്ട് ചില മൃഗങ്ങള്‍. രസകരവും കൗതുകം നിറഞ്ഞതുമായ മൃഗക്കാഴ്ചകള്‍ അതിവേഗം വൈറലാകാറുമുണ്ട് ഇക്കാലത്ത്.

ചില സമയങ്ങളില്‍ മനുഷ്യരേക്കാള്‍ വിവേകം കാട്ടാറുണ്ട് പല മൃഗങ്ങളും. കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച കുഞ്ഞിന് രക്ഷകനായ നായയും പുഴയിലേക്ക് വീഴാന്‍ തുടങ്ങിയ കുട്ടിക്ക് രക്ഷകനായ വളര്‍ത്തുനായയുമെല്ലാം അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിശന്നിരുന്ന ആമയ്ക്ക് തന്റെ കൈയിലുണ്ടായിരുന്ന ആപ്പിള്‍ പകുത്തുനല്‍കുന്ന ചിമ്പാന്‍സിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

Read more: മെലിഞ്ഞുണങ്ങിയ വിരൂപയെന്ന് കളിയാക്കിയവരോട് നിറചിരിയോടെ മറുപടി നല്‍കിയ ലിസി: അറിയണം ഈ ജീവിതം

സംഭവം ഇങ്ങനെ: ആപ്പിള്‍ ആസ്വദിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണ് ചിമ്പാന്‍സി. ഇതിനിടെയില്‍ സമീപത്തുള്ള ആമ ചിമ്പാന്‍സിയുടെ ശ്രദ്ധിയില്‍പ്പെട്ടു. ഒരു കഷ്ണം തരാമോ എന്ന തരത്തില്‍ നോക്കിനില്‍ക്കുകയാണ് ആമ. ചിമ്പാന്‍സി ആമയ്ക്ക് ആപ്പിള്‍ വെച്ചുനീട്ടുന്നതും വീഡിയോയില്‍ കാണാം.