ഒടുവിൽ ഡെന്നീസിനെ പോലെ ‘ബത്ലഹേം’ സ്വന്തമാക്കി ജയറാം

മേളങ്ങളോടും ആനകളോടും പ്രത്യേക പ്രണയമുള്ള ആളാണ് ജയറാം. ക്ഷേത്രങ്ങളിലും മറ്റും ജയറാം മേളത്തിന് പോകാറുമുണ്ട്. ഈ ഇഷ്ടങ്ങൾക്ക് പുറമെ ജയറാമിന് ഒരു പ്രിയപ്പെട്ട ഇടം കൂടിയുണ്ട്. ‘സമ്മർ ഇൻ ബത്ലഹേം’ എന്ന ചിത്രം മനസിലുള്ളവർക്ക് ആ ഇഷ്ടം വളരെ പെട്ടെന്ന് മനസിലാകും. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്ന ഡെന്നീസിന്റേത് പോലെ ഒരു പശു ഫാം രവിശങ്കർ എന്ന ജയറാം കഥാപാത്രത്തിനും ആഗ്രഹമുണ്ട്.
സിനിമയിൽ നടന്നില്ലെങ്കിലും അങ്ങനെയൊരു സ്വപ്നം സാക്ഷത്കരിച്ചിരിക്കുകയാണ് ജയറാം. മലയാറ്റൂരിനടുത്ത് പെരിയാറിന്റെ തീരത്ത് തോട്ടുവ എന്ന ഗ്രാമത്തിൽ ഒരു കന്നുകാലി ഫാം ആരംഭിച്ചിരിക്കുകയാണ് ജയറാം.
ജയറാമിന് പൈതൃക സ്വത്തായി കിട്ടിയ ആറേക്കർ സ്ഥലത്താണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. അഞ്ചു പശുക്കളുമായി പത്തുവർഷങ്ങൾക്കു മുൻപ് ആരംഭിച്ച ഫാമിൽ ഇന്ന് അറുപതോളം പശുക്കളുണ്ട്. കൃഷ്ണഗിരിയിൽ നിന്നുള്ള പശുക്കളാണ് കൂടുതലുമുള്ളത്.
Read More:ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ഭഗ്വാനി മുത്തശ്ശി; വീഡിയോ
5 തൊഴിലാളികളാണ് ഈ ഫാമിൽ ജോലി നോക്കുന്നത്. ദിവസേന 300 ലിറ്റർ പാലാണ് ലഭിക്കുക. വൃത്തിയുടെ കാര്യത്തിലും ഈ ഫാം മുൻപന്തിയിലാണ്.