ഇങ്ങനെയാണ് കൈ കഴുകേണ്ടത്… നഞ്ചമ്മയുടെ പാട്ടിന് ഡാന്‍സുമായി കേരളാ പൊലീസിന്റെ ബ്രേക്ക് ദ് ചെയിന്‍ പ്രചരണം: വീഡിയോ
കൊവിഡ് 19 രോഗ വ്യാപനം തടയാന്‍ ജാഗ്രത തുടരുകയാണ് കേരളം. ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നിരവധി ബോധവല്കരണപ്രവര്ത്തനങ്ങളും ക്യാംപെയിനുകളും നടത്തപ്പെടുന്നുണ്ട്. കൊവിഡ് 19 വ്യാപനം തടയാന്‍ തുടക്കമിട്ട ബ്രേക്ക് ദ് ചെയിന്‍ പ്രചാരണത്തില്‍ പങ്കാളികളായിരിക്കുകയാണ് കേരളാ പൊലീസും.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് കേരളാ പൊലീസ് പ്രചരണത്തിന്റെ ഭാഗമായത്. കൈകള്‍ വൃത്തിയായി കഴുകേണ്ടത് എങ്ങനെയെന്ന് വ്യക്തമാക്കുകയാണ് ഒരു ഗ്രൂപ്പ് ഡാന്‍സിലൂടെ ഇവര്‍.
Read more: കുവൈത്ത് ചാനലില്‍ ‘ഞ്ഞമ്മ്ടെ കോയിക്കോടന്‍’ ഭാഷയിലൊരു കൊവിഡ് 19 ബോധവല്കരണം: വൈറല്‍ വീഡിയോ
ഡാന്‍സിന്റെ ഓരോ സ്റ്റെപ്പും കൈകള്‍ കഴുകുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. പൃഥ്വിരാജും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ നഞ്ചമ്മ പാടി ഹിറ്റാക്കിയ ഗനത്തിന്റെ അകമ്പടിയോടെയാണ് കേരളാ പൊലീസിന്റെ പ്രചരണം. എന്തായാലും പൊലീസുകാരുടെ പ്രചരണം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. നമുക്കും ഭാഗമാകാം ബ്രേക്ക് ദ് ചെയിന്‍ പ്രചരണത്തില്‍…