അമ്മ ഒരുവർഷം ഉപയോഗിക്കുന്ന ലിപ്സ്റ്റിക് പത്ത് മിനിറ്റിൽ കാലിയാക്കിയ മിടുക്കി; താരപുത്രിയെ മനസ്സിലായോ?

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. നാല് പെൺമക്കളിൽ മൂന്നു പേരും സിനിമയിലെത്തുകയും ചെയ്തു. മൂത്തമകൾ അഹാന മലയാളികളുടെ പ്രിയ നടിയായി മാറി. ലൂക്ക എന്ന ചിത്രത്തിലൂടെ ബാലതാരമായി ഏറ്റവും ഇളയമകൾ ഹൻസികയും അരങ്ങേറ്റം കുറിച്ചു. വൺ എന്ന ചിത്രത്തിലൂടെ ഇഷാനിയും വെള്ളിത്തിരയിലേക്ക് ചുവടുവെച്ചു.
ഇപ്പോൾ ഹൻസികയുടെ ചെറുപ്പകാലത്തെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. കൃഷ്ണകുമാർ ആണ് ചിത്രം പങ്കുവെച്ചത്. ‘അഭിമാന ചിരിയോടെ ഹൻസിക! കാരണമറിയാമോ? അവളുടെ അമ്മ ഒരുവർഷം കൊണ്ട് തീർക്കുന്ന ലിപ്സ്റ്റിക് വെറും പത്തുമിനിറ്റിലാണ് അവൾ കാലിയാക്കിയത്’.
കൃഷ്ണകുമാറും കുടുംബവും എല്ലാ വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ സിനിമ ലോകത്തേക്ക് എത്തിയില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ദിയയുടെ ഫാഷൻ സെൻസിനു ഒട്ടേറെ ആരാധകർ ഉണ്ട്. നൃത്തത്തിലും കഴിവ് തെളിയിച്ചവരാണ് ഈ സഹോദരിമാർ.