ക്ഷണിക്കാതെ വിരുന്നിനെത്തിയ കുരുന്നുകള്‍ക്ക് സ്‌നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്‍കിയ ഒരു മനുഷ്യന്‍: വൈറല്‍ വീഡിയോ

March 7, 2020

ക്ഷണിക്കപ്പെടാതെ വിരുന്നു സത്കാരങ്ങളില്‍ പങ്കെടുക്കാന്‍ പോയാല്‍ ഇറക്കിവിടുന്ന പല വാര്‍ത്തകളും നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ക്ഷണിക്കാതെ വിരുന്നിനെത്തിയ കുട്ടികള്‍ക്ക് സ്‌നേഹത്തോടെ വയറുനിറയുവോളം ഭക്ഷണം നല്‍കിയ ഒരു മനുഷ്യന്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

ആരുടെയോ ക്യാമറാക്കണ്ണുകളില്‍ പതിഞ്ഞതാണ് അപൂര്‍വമായ ഈ സ്‌നേഹനിമിഷങ്ങളുടെ ദൃശ്യങ്ങള്‍. വലിയൊരു വിരുന്ന് സത്കാരം നടക്കുകയാണ്. ഇതിനിടയിലേക്ക് രണ്ട് കുട്ടികള്‍ കടന്നുവരുന്നു. ആകര്‍ഷകമായ വേഷവിധാനങ്ങളോ ആര്‍ഭാടങ്ങളോ ഒന്നുമില്ലാത്ത രണ്ട് കുരുന്നകള്‍. വിശപ്പുകൊണ്ടാണ് ഇവര്‍ വന്നതെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാകും.

Read more: ജ്വലിക്കുന്ന അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ ഒരു ‘ഞാണിന്മേല്‍ക്കളി’; അത്ഭുതപ്പെടുത്തും ഈ ദൃശ്യങ്ങള്‍: വീഡിയോ

കുട്ടികളെ കണ്ട ഒരു മനുഷ്യന്‍ അവര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുത്തു, സ്‌നേഹത്തോടെ. തിരക്കില്ലാത്ത ഒരു സ്ഥലത്തു അവരെ ഇരുത്തുന്നതും കുടിക്കാന്‍ പാനിയം നല്‍കുന്നതുമെല്ലാം വീഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഈ സ്‌നേഹവീഡിയോ പങ്കുവയ്ക്കുന്നത്.