സ്കൂള്‍ ബാഗില്‍ പുസ്തകത്തിനൊപ്പം സോപ്പുകളും, പഠനത്തിനിടെയിലും സ്വന്തമായി സമ്പാദിച്ച് അഖില്‍; കൈയടിക്കാതിരിക്കാനാവില്ല…
പ്ലസ് ടു വിദ്യാര്‍ത്ഥിയായ അഖില്‍ ദിവസവും വീട്ടില്‍ നിന്നിറങ്ങുന്നത് സ്കൂള്‍ ബാഗിനൊപ്പം മറ്റൊരു ബാഗും കൈയില്‍ കരുതിയാണ്. സ്കൂള്‍ ബാഗില്‍ നിറയെ പുസ്തകങ്ങള്‍. കൈയിലുള്ള ചെറുബാഗില്‍ നിറയെ സോപ്പുകള്‍. കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നിയേക്കാം. എന്നാല്‍ അഖിലിനെക്കുറിച്ച് കൂടുതല്‍ അറിയുമ്പോള്‍ കൈയടിക്കാതിരിക്കാനാവില്ല ആ ജീവിതത്തിന് മുന്പില്.
വലിയതുറ ഫിഷറീസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് അഖില്‍. സോപ്പ്, വാഷിങ് പൗഡര്‍, ക്ലീനിങ് ലോഷന്‍ എന്നിവ സ്വയം ഉണ്ടാക്കി വില്‍ക്കുകയാണ് അഖില്‍. പഠനത്തിനിടെ ലഭിക്കുന്ന ഒഴിവുവേളകളിലാണ് ഈ മിടുക്കന് ഇവ ഉണ്ടാക്കുന്നതും വില്‍ക്കുന്നതും. യാത്രാക്കൂലിക്കും മറ്റ് പഠനാവശ്യങ്ങള്‍ക്കും വേണ്ടിയാണ് തനിക്ക് ലഭിക്കുന്ന വരുമാനം അഖില്‍ വിനിയോഗിക്കുന്നത്.
Read more: വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി ഭക്ഷണസാധനങ്ങള്‍ കവരുന്ന ‘ആനക്കള്ളന്മാര്’: വൈറല്‍ വീഡിയോ
നിറപുഞ്ചിരിയോടെയാണ് സോപ്പുമായി ഓരോരുത്തരെയും അഖില്‍ സമീപിക്കാറുള്ളത്. പലരോടും കുശലം പറഞ്ഞും വിശേഷങ്ങള്‍ ചോദിച്ചും സൗഹൃദം പങ്കുവയ്ക്കാറുണ്ട് ഈ മിടുക്കന്. പഠനത്തിനോടൊപ്പം സ്വന്തമായി അധ്വാനിച്ച് വരുമാനം കണ്ടെത്തുന്ന അഖില്‍ എന്ന മിടുക്കന് അനേകര്‍ക്ക് മാതൃകയാകുകയാണ്, സ്വന്തം ജീവിതംകൊണ്ട്….