ദാരിദ്ര്യത്തിന്റെ നെറുകയിൽ നിന്നപ്പോഴും വാഹനത്തോടുള്ള അതിയായ ഭ്രമം; റോൾസ് റോയിസ് പിറന്നതിങ്ങനെ…
വാഹനങ്ങളോടുള്ള അതിയായ പ്രണയമാണ് പലരേയും മികച്ച ഡ്രൈവർമാരും വാഹനനിർമാതാക്കളുമൊക്കെ ആക്കുന്നത്. റോൾസ് റോയിസ് എന്ന ആഡംബര കാർ നിർമിച്ചതിന് പിന്നിലുമുണ്ട് ഒരു രസകരമായ കഥ.
ഹെന്‍ട്രി റോയിസ് നോര്‍ത്തെണ്‍ എന്ന യുവാവിന്റെ തലയിൽ ഉദിച്ചതായിരുന്നു റോൾസ് റോയിസ് എന്ന ആഡംബര കാർ. ദരിദ്ര കുടുംബത്തിൽ ജനിച്ച അദ്ദേഹം നോര്‍ത്തെണ്‍ റയില്‍വേയില്‍ അപ്പ്രന്ടീസായി ജോലി നോക്കി വരുന്ന കാലമാണ് ഈ കഥയുടെ ആധാരം… വണ്ടികളോടുള്ള അതിയായ ആഗ്രഹം അദ്ദേഹത്തെ ഒരു കാർ നിർമാതാവാക്കി മാറ്റുകയായിരുന്നു.
ദാരിദ്ര്യത്തിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിക്കണമെന്ന ആഗ്രഹം ഹെന്‍ട്രി റോയിസിനുണ്ടായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായത്താൽ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് നൈറ്റ് ക്ലാസ്സുകളില്‍ അദ്ദേഹം പോയി പഠിച്ചു.
പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്താൽ ഒരു ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് സ്ഥാപനം തുടങ്ങി. സ്ഥാപനം മോശമില്ലാത്ത രീതിയിൽ എത്തിയതോടെ റോയിസ് സ്വന്തമായി ഒരു കാർ വാങ്ങി. എന്നാൽ ഒരു മെക്കാനിക്ക് എൻജിനീയറായ അദ്ദേഹത്തിന് അതിന്റെ പ്രവർത്തനത്തിൽ സംതൃപ്തി കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ താൻ സ്വന്തമായി ഒരു കാർ നിർമ്മിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ച് തുടങ്ങി.
അങ്ങനെ തന്റെ അഭിരുചിക്കനുസരിച്ച് അദ്ദേഹം എഞ്ചിനും ഷാസിയും രൂപ കല്‍പ്പന ചെയ്തു ഒരു കാർ നിർമ്മിച്ചു. ഇത് വിപണിയിൽ വലിയ വിജയമായതോടെ അദ്ദേഹം ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ നിന്ന് കാര്‍ നിര്‍മാണ രംഗത്തേക്ക് ചുവടു മാറ്റി.
പിന്നീട് ലോക പ്രസിദ്ധമായ റോയല്‍ ഓട്ടോ മൊബൈല്‍ ക്ലബിന്റെ സ്ഥാപക അംഗമായ, റോള്‍സ് ആന്റ് കമ്പനിയുടെ ഉടമയുമായ ചാൾസ് റോള്‍സ് യാദൃശ്ചികമായി അദ്ദേഹത്തെ പരിചയപ്പെട്ടു. അങ്ങനെ ഹെന്‍ട്രി റോയിസ് നിര്‍മ്മിക്കുന്ന കാറുകള്‍ റോള്‍സ് റോയിസ് എന്ന പേരില്‍ അയാള്‍ വിറ്റഴിക്കാമെന്ന് ഉറപ്പു നല്കി. അങ്ങനെ കമ്പനി പുറത്തിറക്കിയ നിരവധി കാറുകളിൽ, ‘റോള്‍സ് റോയിസ് സില്‍വര്‍ ഗോസ്റ്റ്’ എന്ന ബ്രാന്‍ഡ് ലോകത്തിലെ ഏറ്റവും മികച്ച കാര്‍ എന്ന അംഗീകാരം നേടി.
പിന്നീട് 32 -മത്തെ വയസിൽ ഒരു വിമാനാപകടത്തിൽ റോൾസ് കൊല്ലപെട്ടു.