‘അവളുടെ സഹപാഠി ആയതിൽ അഭിമാനം തോന്നുന്നു’- സുഹൃത്തിന്റെ വിജയഗാഥ പങ്കുവെച്ച് സുപ്രിയ മേനോൻ
സമൂഹ മാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ. കുടുംബ വിശേഷങ്ങളും സിനിമ വിശേഷങ്ങളുമൊക്കെ പൃഥ്വിരാജിനേക്കാൾ പങ്കുവയ്ക്കുന്നത് സുപ്രിയ ആണ്. ഇപ്പോൾ തന്റെ ചെറുപ്പകാല സുഹൃത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് സുപ്രിയ മേനോൻ. ചെന്നൈയിൽ ഒരു വിവാഹത്തിന് സുഹൃത്തിനെ കണ്ടു മുട്ടിയ ചിത്രവും പങ്കുവെച്ചിട്ടുണ്ട്.
പോരാട്ടവീര്യം മനസിൽ സൂക്ഷിക്കുന്ന അപൂർവ വ്യക്തിത്വം ആണ് ശശികല എന്ന സുഹൃത്ത് എന്ന് സുപ്രിയ കുറിക്കുന്നു. ‘സ്വന്തം സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി അവൾ. ശശികലയുടെ സഹപാഠി ആയതിൽ അഭിമാനം തോന്നുന്നു. സ്കൂളിൽ തുന്നൽപണികളിൽ എന്നെ സഹായിച്ചിരുന്നത് അവളാണ്’.
Read More:വനവാസത്തിന് ഇറങ്ങിയ സീതയാണെങ്കിലും ഡപ്പാംകൂത്ത് കേട്ടപ്പോൾ കൈവിട്ടു പോയി- രസകരമായ വീഡിയോ
സിനിമ രംഗവുമായി ബന്ധമില്ലാത്ത സുപ്രിയ പൃഥ്വിരാജിനെ വിവാഹം കഴിച്ചതോടെ സിനിമ ലോകത്ത് സുപരിചിതയായി. ഇപ്പോൾ നിർമാതാവിന്റെ വേഷവും സുപ്രിയ അണിഞ്ഞു കഴിഞ്ഞു. ‘നയൻ’ എന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിച്ചത് സുപ്രിയ മേനോൻ ആയിരുന്നു.