ജാഗ്രത: കോഴിക്കോട് ജില്ലയിൽ അതിതീവ്ര ചൂടിന് സാധ്യത

March 18, 2020

കോഴിക്കോട് ജില്ലയിൽ അതിതീവ്ര ഉഷ്ണത്തിന് സാധ്യതയെന്ന് അധികൃതർ. കോഴിക്കോടിന് പുറമെ മറ്റ് ആറു ജില്ലകളിലും കനത്ത ചൂടിന് സാധ്യതയുണ്ട്. ഇന്നും നാളെയുമാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളത്. അതിനാൽ പൊതു ഇടങ്ങളിൽ പകൽ സമയങ്ങളിൽ ഇറങ്ങുന്നവർ കനത്ത ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

അതേസമയം ഈ വർഷം ആദ്യമായാണ് ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പകൽ 11 മണി മുതൽ 3 മണിവരെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ വൈദ്യസഹായം തേടാനും നിർദ്ദേശങ്ങളുണ്ട്.
കൊറോണ വൈറസിന് പുറമെ കനത്ത ചൂടും കേരളത്തിലെ സ്ഥിതി രൂക്ഷമാക്കുകയാണ്. എന്നാൽ ഇന്ന് കൂടുതൽ പോസിറ്റീവ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യാത്തത് ആശ്വാസം പകരുന്നുണ്ട്. പക്ഷെ കേരളത്തിൽ ഇപ്പോഴും ജാഗ്രത തുടരുന്നുണ്ട്. അതോടൊപ്പം ആരോഗ്യ രംഗത്ത് കൂടുതൽ ജാഗ്രത പുലർത്താനും നിർദ്ദേശങ്ങൾ ഉണ്ട്.