കുതിരക്കുളമ്പടിയും ബുള്ളറ്റും; മണ്പാത്രംകൊണ്ടൊരു വെറൈറ്റി മിമിക്രി: വീഡിയോ
March 15, 2020
തലവാചകം വായിക്കുമ്പോള്‍ അമ്പരപ്പ് തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. മണ്‍പാത്രം കൊണ്ടും മിമിക്രി അവതരിപ്പിക്കാം. മണ്പാത്രങ്ങളില് നിന്നും വ്യത്യസ്ത ശബ്ദങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനാണ് സന്തോഷ്. തന്റെ പ്രകടനം കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് ഈ കലാകാരന്. കോഴിക്കോട് പേരാമ്പ്രയാണ് സന്തോഷിന്റെ സ്വദേശം.
കളിമണ്‍പാത്ര നിര്മ്മാണ് തൊഴിലാളികളായ അച്ഛനും അമ്മയുംതന്നെയാണ് ഈ കലാകാരന് മികച്ച പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത്. സാധാരണ രീതിയിലുള്ള മിമിക്രിയിലും ഈ കലാകാരന് പ്രതിഭ തെളിയിച്ചിട്ടുണ്ട്. കുതിരയുടെ കുളമ്പടി ശബ്ദവും ബുള്ളറ്റിന്റെ ശബ്ദവുംമെല്ലാം മണ്പാത്രംകൊണ്ട് അവതരിപ്പിക്കുന്ന ഈ കലാകാരന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതാണ്.