ചിരിക്കാതിരിക്കാന്‍ ആവില്ല; അതിഗംഭീര എക്‌സ്പ്രഷന്‍ കൊണ്ട് ടിക്ക് ടോക്കില്‍ താരമായി ഒരു ‘കുഞ്ഞാവ’: വീഡിയോ

April 20, 2020

സമൂഹമാധ്യമങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. അഭിനയിച്ചും പാട്ടുപാടിയും നൃത്തം ചെയ്തുമെല്ലാം പലരും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുന്നു. പ്രായഭേദമന്യേ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കാറുള്ള ഒന്നാണ് കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കമായ പുഞ്ചിരിയും കുസൃതി നിറഞ്ഞ വീഡിയോയുമൊക്കെ.

ഇപ്പോഴിതാ ഒരു കുഞ്ഞുവാവയുടെ ടിക് ടോക്ക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അതിഗംഭീരമായ എക്‌സ്പ്രഷനാണ് ഈ കുട്ടിത്താരത്തെ വൈറലാക്കിയത്. കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ ‘ദാസപ്പാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്ക്യേ…’ എന്ന ഡയോലഗിന്റെ അകമ്പടിയോടെയാണ് ടിക്ക് ടോക്കില്‍ കുഞ്ഞുവാവയുടെ എക്‌സ്പ്രഷന്‍. എന്തായാലും ‘കുഞ്ഞാവ’ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ്.

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.