നിറപുഞ്ചിരിയുമായി മുത്തശ്ശിയുടെ നൃത്തം; പ്രായത്തെ വെല്ലുന്ന പ്രകടനത്തിന് സോഷ്യല്‍മീഡിയയുടെ നിറഞ്ഞ കൈയടി
കലയ്ക്ക് പ്രായമില്ലല്ലോ… കലയെ ഹൃദയത്തോട് ചേര്‍ത്തു സ്നേഹിക്കുന്നവര്‍ പലപ്പോഴും അതിശയിപ്പിക്കുന്ന പ്രകടനങ്ങളാണ് കാഴ്ചവയ്ക്കാറുള്ളതും. കുരുന്നുകളും പ്രായമേറിയവരുമൊക്കെ മികവാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവയ്ക്കാറുണ്ട്. ഇത്തരം കലാപ്രകടനങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലും ആരാധകര്‍ ഏറെയാണ്.
സോഷ്യല്‍മീഡിയയുടെ മനം നിറയ്ക്കുകയാണ് ഒരു മുത്തശ്ശിയമ്മ. അതിഗംഭീരമായ നൃത്തപ്രകടനമാണ് ഈ അമ്മ കാഴ്ചവയ്ക്കുന്നത്. പ്രശസ്ത കൊറിയോഗ്രാഫര്‍ ബിജു ധ്വനിതരംഗിന്റെ മാതാവാണ് ഇവര്‍. പേര് ശ്യാമള. സൈബര്‍ലോകത്ത് ഇതിനോടകംതന്നെ ശ്രദ്ധനേടിക്കഴിഞ്ഞു ശ്യാമളാമ്മയുടെ ഈ നൃത്ത വീഡിയോ.
മുഖത്ത് ഭാവങ്ങള്‍ വിരിയിച്ചുകൊണ്ടാണ് ഈ മുത്തശ്ശിയമ്മയുടെ നൃത്തം. “കാറ്റിന് ചെപ്പു കിലുക്കി ദലമര്‍മ്മരങ്ങളില്‍…” എന്ന പാട്ടും നൃത്തത്തിന് അകമ്പടിയൊരുക്കുന്നു. നിറഞ്ഞ പുഞ്ചിരി ശ്യാമളാമ്മയുടെ നൃത്തത്തെ കൂടുതല്‍ സുന്ദരമാക്കുന്നുണ്ട്.
കൊറിയോഗ്രാഫര്‍ ബിജു ധ്വനിതരംഗിന്റെ ഔദ്യോഗിക ടിക് ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഈ നൃത്തവീഡിയോ ഇതിനോടകംതന്നെ ഏറ്റെടുത്തവര്‍ നിരവധിയാണ്. കാഴ്ചക്കാരന്റെ നയനങ്ങള്ക്കൊപ്പം മനസ്സും നിറയ്ക്കുന്നു മുത്തശ്ശിയമ്മയുടെ ഈ മനോഹര നൃത്തം.