സംസ്ഥാനത്ത് ഇന്ന് ആറു പേർക്ക് കൊവിഡ്- 21 പേർക്ക് രോഗമുക്തി

April 20, 2020

കേരളത്തിൽ ഇന്ന് ആറുപേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂർ ജില്ലക്കാരാണ് ആറുപേരും. അഞ്ച് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം ഇന്ന് 21 പേര്‍ രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലക്കാരായ 19 പേരും ആലപ്പുഴ സ്വദേശികളായ രണ്ടുപേരുമാണ് ഇന്ന് രോഗമുക്തി നേടിയത്.

ഇതുവരെ 408 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 114 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.