സംസ്ഥാനത്ത് ഇന്ന് ഏഴ് പേർക്ക് കൊവിഡ്- 27 പേർക്ക് രോഗവിമുക്തി

April 16, 2020

സംസ്ഥാനത്ത് ഇന്ന് 7 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 27 പേർ രോഗവിമുക്തരായി. കണ്ണൂര്‍ സ്വദേശികളായ നാല് പേര്‍ക്കും കോഴിക്കോട് സ്വദേശികളായ രണ്ട് പേര്‍ക്കും കാസര്‍ഗോഡ് സ്വദേശിയായ ഒരാള്‍ക്കുമാണ് ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്നും വന്നവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയും രോഗം സ്ഥിരീകരിച്ചു. അതേസമയം, കാസര്‍ഗോഡ് സ്വദേശികളായ 24 പേരും, എറണാകുളം മലപ്പുറം കണ്ണൂര്‍ സ്വദേശികളായ ഓരോരുത്തരുമാണ് ഇന്ന് രോഗമുക്തി നേടിയതെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

നിലവിൽ 394 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 147 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്.