‘ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു’- ഹരീഷ് പേരാടി

April 26, 2020

സിനിമ ലോകം ഈ ലോക്ക് ഡൗൺ കാലത്ത് വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നു പോകുന്നത്. സിനിമകൾ ഇറങ്ങാതെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിലും എല്ലാ താരങ്ങളെയും തേടി മോഹൻലാലിന്റെ വിളി എത്തുന്നുണ്ട്. ഇപ്പോൾ ഹരീഷ് പേരാടിയാണ് തന്നെ തേടിയെത്തിയ സ്നേഹത്തിന്റെ വിളിയെകുറിച്ച് പറയുന്നത്.

അങ്ങിനെ മങ്ങാട്ടച്ഛനെ തേടി കുഞ്ഞാലി മരക്കാരുടെ ആ വിളിയെത്തി എന്നാണ് ഹരീഷ് പേരാടി പറയുന്നത്. ‘റെഡ് ചില്ലീസ് ‘,’ലോഹം’,’പുലിമുരുകൻ’,’കുഞ്ഞാലി മരയ്ക്കാർ’ തുടങ്ങിയ നാലു സിനിമകളിലും ആ സ്നേഹവും കരുതലും നേരിട്ടനുഭവിച്ചിട്ടുണ്ട് ഞാൻ …പ്രത്യേകിച്ചും നാടകത്തിൽ നിന്ന് വന്നയാളെന്ന നിലക്ക് എന്നെ പോലെയുള്ള അഭിനേതാക്കൾക്ക് അദ്ദേഹം തരുന്ന ബഹുമാനം നാടകലോകത്തോടുള്ള അദ്ദേഹത്തിന്റെ സ്നേഹവും സമർപ്പണവുമാണെന്ന് ആ വാക്കുകളിൽ നിന്ന് എന്നേ തിരിച്ചറിഞ്ഞിരുന്നു…അതുകൊണ്ടെനിക്കുറപ്പുണ്ടായിരുന്നു..ഈ ഇരുണ്ട കാലത്തും ആ പതിഞ്ഞ ശബ്ദത്തിലുള്ള സ്നേഹം എന്നെ തേടിയെത്തുമെന്ന് …എന്റെ പുതിയ വിടിന്റെ താമസത്തിന് എത്താൻ പറ്റിയില്ലെങ്കിലും ആ വീട്ടിലെ താമസത്തെ കുറിച്ചും അവിടുത്തെ താമസക്കാരെ കുറിച്ചും മറക്കാതെ ചോദിച്ചത് അദ്ദേഹത്തെ കൂടുതൽ അഭിനയമില്ലാത്ത മനുഷ്യനാക്കുന്നു’.

കഴിഞ്ഞ ദിവസം സന്തോഷ് കീഴാറ്റൂരും നടൻ മണിക്കുട്ടനും മോഹൻലാൽ വിളിച്ച് അന്വേഷിച്ചതായി വെളിപ്പെടുത്തിയിരുന്നു.