രാമായണത്തിലെ ഈ കുഞ്ഞു സീത ഇന്ന് സൂപ്പർ നായികയാണ്!

April 12, 2020

സിനിമ ലോകത്തേക്ക് എത്തുന്ന മിക്ക താരങ്ങൾക്കും ചെറുപ്പത്തിൽ നാടകത്തിൽ അഭിനയിച്ച ഒരു കഥ പറയാനുണ്ടാകും..അവിടെ നിന്ന് തന്നെ അഭിനയ മോഹം മനസ്സിൽ ചേക്കേറിയവരുമുണ്ടാകും. ഇപ്പോൾ ബോളിവുഡിലെ ഒരു സൂപ്പർ നായികയുടെ ചെറുപ്പകാല നാടക ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

രാമായണം ഇതിവൃത്തമാക്കിയ നാടകത്തിൽ സീതയായി എത്തിയ കങ്കണ റണൗത്തിന്റെ ചിത്രമാണിത്. സഹോദരിയാണ് ഈ ചിത്രം പങ്കുവെച്ചത്.’രാമായണം പുനഃസംപ്രേക്ഷണം നടക്കുമ്പോൾ ഇവിടെയിതാ, സ്കൂൾ നാടകത്തിൽ സീതയായി വേഷമിട്ട കങ്കണയുടെ ചിത്രം പങ്കുവയ്ക്കുന്നു. കഷ്ടിച്ച് 13 വയസ് മാത്രമുള്ള കങ്കണ തന്നെയാണ് വസ്ത്രാലങ്കാരവും ചെയ്തിരിക്കുന്നത്. അച്ഛനിൽ നിന്നും നല്ല വഴക്ക് കിട്ടുമായിരുന്നിട്ടും അവളതൊന്നും വകവെച്ചിരുന്നില്ല’ സഹോദരി രംഗോലി കുറിക്കുന്നു.

ഇനി ജയലളിതയായി അഭിനയിക്കുന്ന ‘തലൈവി’ ആണ് കങ്കണയുടേതായി തിയേറ്ററിൽ എത്താനുള്ളത്. എയർഫോഴ്സ് പൈലറ്റായി എത്തുന്ന ‘തേജസാ’ണ് മറ്റൊരു ചിത്രം.