വെള്ളിത്തിരയില്‍ ഇന്ദിരാഗാന്ധിയാകാന്‍ കങ്കണ; പുതിയ ചിത്രം ഒരുങ്ങുന്നു

January 29, 2021
Kangana Ranaut all set to play Indira Gandhi

കങ്കണ റണാവത്ത് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ചിത്രത്തില്‍ ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ റണാവത്ത് എത്തുന്നത്. സായ് കബീറാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും സായ് കബീറാണ്. മണികര്‍ണിക ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം.

അതേസമയം ഇന്ദിരാ ഗാന്ധിയുടെ ജിവീതകഥയല്ല ചിത്രത്തിന്റെ പ്രമേയം. എങ്കിലും ഒരു പൊളിറ്റിക്കല്‍ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കങ്കണ പങ്കുവെച്ചിട്ടുമുണ്ട്.

Read more: കെജിഎഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; ചിത്രം ജൂലൈയില്‍ പ്രേക്ഷകരിലേയ്ക്ക്

തലൈവി എന്ന ചിത്രത്തിനു ശേഷം കങ്കണ പ്രധാന കഥാപാത്രത്തെ അവതിരപ്പിയ്ക്കുന്ന പൊളിറ്റിക്കല്‍ ഡ്രാമ കൂടിയാണ് പുതിയ ചിത്രം. മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് ‘തലൈവി’. എഎല്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍.

Story highlights: Kangana Ranaut all set to play Indira Gandhi