‘തലൈവി’ ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നു; നൃത്ത പരിശീലനത്തിൽ മുഴുകി കങ്കണ റണാവത്

September 29, 2020

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും നടിയുമായ ജെ ജയലളിതയുടെ ജീവചരിത്ര സിനിമയായ ‘തലൈവി’യിൽ ബോളിവുഡ് നടി കങ്കണ റണാവത്താണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജൂൺ ആദ്യം ചിത്രം റിലീസ് ചെയ്യാനുള്ള പദ്ധതിയിലായിരുന്നു ചിത്രീകരണം നടന്നത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ കൊവിഡ് സാഹചര്യം കാരണം മുന്നോട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിക്കുകയാണ്. സിനിമയ്ക്കായി നടി നൃത്തപരിശീലനത്തിലാണ്.

ബ്രിന്ദ മാസ്റ്റർ നൃത്തസംവിധാനം നിർവഹിക്കുന്ന പാട്ടിലൂടെ തലൈവിയുടെ ചിത്രീകരണം പുനഃരാരംഭിക്കാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്. നൃത്ത പരിശീലനത്തിനിടെ പകർത്തിയ ചിത്രങ്ങൾ അസിസ്റ്റന്റ് കൊറിയോഗ്രാഫർ പ്രസന്ന ബാബു പങ്കുവെച്ചിരുന്നു . ‘മണികർണിക’യിലും കങ്കണയ്‌ക്കൊപ്പം പ്രസന്ന ബാബു പ്രവർത്തിച്ചിരുന്നു.

https://www.instagram.com/p/CFtq89Gjjas/?utm_source=ig_web_copy_link

അരവിന്ദ് സ്വാമിയാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായിരുന്ന എം.ജി.ആറിന്റെ എത്തുന്നത്. ചിത്രത്തിന്റെ ടീസറിന് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Story highlights- Kangana Ranaut begins dance rehearsals for Thalaivi