മാതാപിതാക്കൾ ഇറ്റലിയിൽ കുടുങ്ങി; കുഞ്ഞുമകൾക്ക് പിറന്നാൾ മധുരം എത്തിച്ച് കേരള പൊലീസ്

April 28, 2020

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇപ്പോഴിതാ മാതാപിതാക്കൾ ഇറ്റലിയിൽ കുടുങ്ങികിടക്കുന്നതിനാൽ കുഞ്ഞുമകളുടെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് കേരള പൊലീസ്. കേരള പൊലീസിന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി ആളുകളാണ് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.

തൃശൂർ മാളയിലെ നയിറ റോസ് എന്ന കുഞ്ഞുമകളുടെ പിറന്നാളാണ് പൊലീസുകാർ ഗംഭീരമാക്കിയിരിക്കുന്നത്. പിറന്നാളിന് മകളുടെ അടുത്തെത്താൻ കഴിയാത്തതിന്റെ വിഷമം പിതാവ് സിജോ കളപ്പുരയ്ക്കൽ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പിറന്നാൾ കേക്കുമായി പൊലീസുകാർ കുഞ്ഞുമകളുടെ അടുത്തെത്തിയത്.

കൊവിഡ്- 19 തുടർന്ന് നയിറയുടെ മാതാപിതാക്കൾ ഇറ്റലിയിൽ കുടുങ്ങുകയായിരുന്നു.