‘നിന്റെ അച്ഛനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം’- ഇസഹാക്കിനൊപ്പമുള്ള രസകരമായ ചിത്രങ്ങളുമായി താരങ്ങൾ

April 17, 2020

കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ പിറന്നാൾ വിശേഷങ്ങൾ തീരുന്നില്ല. ആശംസകളുടെ പ്രവാഹമാണ് ഇപ്പോഴും ഇസഹാക്കിന് ലഭിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളിലൂടെയാണ് ചിലർ ആശംസകൾ അറിയിക്കുന്നത്.

മഞ്ജു വാര്യരും ഉണ്ണിമായയും ഇസഹാക്കിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ഇസൂ എന്ന് കുറിച്ചുകൊണ്ട് ഇസഹാക്കിനും കുഞ്ചാക്കോ ബോബനും പ്രിയക്കുമൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.

ഉണ്ണിമായ രസകരമായ കുറിപ്പിനൊപ്പമാണ് ഇസഹാക്കിനു പിറന്നാൾ ആശംസിച്ചത്. ‘നിന്റെ അപ്പനും അമ്മയും പല തന്ത്രങ്ങളും ഇറക്കും, വീഴാതെ നമുക്ക്‌ തിരിച്ചടിക്കണം!’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഉണ്ണിമായ കുറിച്ചിരിക്കുന്നത്.

ഏറെ കാത്തിരുന്നതിനു ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്. മലയാളികളെല്ലാം ആവേശത്തോടെയാണ് ഇസഹാക്കിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നത്.