‘നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല!’- വാനിലുയർന്ന് പറന്ന് മഞ്ജു വാര്യർ

April 29, 2020

ലോക്ക് ഡൗൺ ദിനങ്ങളിലാണ് പല സിനിമ താരങ്ങൾക്കും വർഷങ്ങൾക്ക് ശേഷം തിരക്കുകൾ ഇല്ലാതെ സ്വസ്ഥമായി ഇരിക്കാൻ സാധിച്ചിട്ടുണ്ടാകുക. സംവിധായകൻ സത്യൻ അന്തിക്കാട് തന്നെ പറഞ്ഞിരുന്നു, മഞ്ഞിൽ വിരിഞ്ഞ പൂവുകൾക്ക് ശേഷം മോഹൻലാൽ ഇത്രയും സ്വസ്ഥമായി ഇരിക്കുന്നത് ആദ്യമാണെന്ന്.

അതുപോലെ ഓരോ താരങ്ങളും അവരവരുടെ തിരക്കുകളിൽ നിന്നും മാറിനിൽകുകയാണ്. മഞ്ജു വാര്യർ പക്ഷെ നൃത്ത പരിശീലനമൊന്നും മുടക്കുന്നതേയില്ല. വീടിനുള്ളിലും ടെറസിലുമൊക്കെയായി പരിശീലനം തുടരുകയാണ്.

തന്റെ നൃത്ത പരിശീലന വീഡിയോകൾ മഞ്ജു വാര്യർ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഉയർന്നു പറന്നു നിൽക്കുന്ന തരത്തിലുള്ള ഒരു ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. നർത്തകർക്ക് പറക്കാൻ ചിറകുകൾ ആവശ്യമില്ല എന്ന അടിക്കുറിപ്പും നൽകിയിരിക്കുന്നു.

അമ്മയ്ക്കും സഹോദരൻ മധു വാര്യർക്കും കുടുംബത്തിനും ഒപ്പമാണ് മഞ്ജു വാര്യർ ലോക്ക് ഡൗൺ ദിനങ്ങളിൽ. മാത്രമല്ല, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായവുമെത്തിച്ചിരുന്നു നടി.