അച്ഛന് ദേശീയ അവാർഡ് ലഭിച്ച ഗാനം മകൾ മോഡേൺ വേർഷനിൽ അവതരിപ്പിച്ചപ്പോൾ- ഹിറ്റ് ഗാനവുമായി ശ്രുതി ഹാസൻ
April 16, 2020

അഭിനേതാവിന് പുറമെ സംഗീതത്തിലും കഴിവ് തെളിയിച്ച ആളാണ് ശ്രുതി ഹാസൻ. സിനിമയിലെത്തും മുൻപ് തന്നെ ഒരു സംഗീത ആൽബം ഒരുക്കിയാണ് ശ്രുതി ക്യാമറയ്ക്ക് മുന്നിൽ എത്തിയത്.
ഇപ്പോൾ ലോക്ക് ഡൗൺ ദിനങ്ങളിൽ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ അച്ഛൻ കമൽ ഹാസന്റെ ഹിറ്റ് ഗാനത്തിന് മറ്റൊരു തലം ഒരുക്കുകയാണ് ശ്രുതി. കമല്‍ഹാസന്റെ ‘നായകന്’ എന്ന ചിത്രത്തിലെ തേന്‍പാണ്ടി സീമയിലെ എന്ന ഗാനമാണ് ശ്രുതി ഹാസന് പുനരാവിഷ്കരിച്ചത്.
1987 ൽ കമൽ ഹാസന് മികച്ച നടനുള്ള ദേശിയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ‘നായകൻ’. ഇളയരാജയും കമല്‍ഹാസനും ഈ ഗാനം ആലപിച്ചിട്ടുമുണ്ട്.