വീണ്ടും സേനാപതിയായി കമൽ ഹാസൻ- ഫസ്റ്റ്ലുക്ക് പോസ്റ്റർ

November 7, 2022

ഇന്ത്യൻ സിനിമയിലെ ഇതിഹാസങ്ങളായ കമൽ ഹാസനും ശങ്കറും ഒന്നിച്ച് എത്തുന്ന ബ്രഹ്മാണ്ഡ സിനിമയ്ക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഇന്ത്യൻ 2 റിലീസിന് ഒരുങ്ങുമ്പോൾ ആവേശവും ഇരട്ടയാണ്. ഇപ്പോഴിതാ, കമൽ ഹാസന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ചിത്രത്തിലെ നടന്റെ ഫസ്റ്റ് ലുക്ക് എത്തിയിരിക്കുകയാണ്.

വർഷങ്ങൾക്ക് ശേഷം സേനാപതിയായി കമൽ ഹാസൻ എത്തുകയാണ്. കമൽ ഹാസൻ നായകനായി അഭിനയിച്ച ‘ഇന്ത്യൻ’ 1996ലായിരുന്നു റിലീസായത്. വമ്പൻ വിജയമായ ചിത്രത്തിന് 24 വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ 2 എന്ന പേരിൽ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത ആരാധകരിൽ പകർന്ന സന്തോഷവും ആവേശവും ചെറുതല്ല. എന്നാൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ സെറ്റിൽ സംഭവിച്ച അപകടത്തിന് ശേഷം ചിത്രീകരണം നിർത്തിവെച്ചിരുന്നു. പിന്നീട് കൊവിഡ് പ്രതിസന്ധിയും എത്തിയതോടെ ചിത്രീകരണം നീളുകയായിരുന്നു.

Read also: “ഇതൊക്കെ സിംപിളല്ലേ..”; തക്കാളി കയറ്റുന്ന കർഷകന്റെ വിഡിയോ വൈറലാവുന്നു

കാജൾ അഗർവാൾ ആണ് ചിത്രത്തിൽ നായിക. കൂടാതെ ചിത്രത്തിൽ സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരും ഉണ്ട്. അന്തരിച്ച നടന്മാരായ വിവേകും നെടുമുടി വേണുവും ഷൂട്ടിംഗ് നിർത്തിവെച്ച വേളയിൽ വിടപറഞ്ഞതിനാൽ അവർക്ക് പകരക്കാരെ കണ്ടെത്തുകയും ചെയ്തിരുന്നു.

Story highlights- indian 2 first look