‘സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്’; വൈറലായി ബിന്ദുപണിക്കരും മകളും, വീഡിയോ

പ്രേക്ഷകർക്ക് ഒരു പിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച വെള്ളിത്തിരയിലെ പ്രിയതാരമാണ് ബിന്ദു പണിക്കർ. ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ എന്ന ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ‘സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഡാൻസിനും പാട്ടിനും മിടുക്കിയായിരുന്നു. സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്’…പ്രേക്ഷകർക്ക് ചിരിവിസ്മയം സൃഷ്‌ടിച്ച ബിന്ദു പണിക്കരുടെ എക്കാലത്തെയും സൂപ്പർഹിറ്റ് ഡയലോഗ് ഇപ്പോൾ ടിക് ടോക്കിലും സജീവമാണ്.
വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ ടിക് ടോക്കിലും സാന്നിധ്യമറിയിച്ച ബിന്ദു പണിക്കർ മകൾ അരുന്ധതിക്കൊപ്പം ചേർന്ന് ചെയ്ത ഒരു ടിക് ടോക്ക് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
വെള്ളിത്തിരയിൽ നഗ്മയും ബിന്ദു പണിക്കരും ചേർന്നൊരുക്കിയ ഡയലോഗുമായാണ് ബിന്ദുവും മകളും എത്തുന്നത്. മികച്ച പിന്തുണയാണ് ഇരുവരുടെയും വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിക് ടോക്കിൽ നിരവധി ആരാധകരുള്ള താരമാണ് അരുന്ധതി. ‘അമ്മ ബിന്ദുവിനൊപ്പവും അച്ഛൻ സായി കുമാറിനൊപ്പവും താരം ടിക് ടോക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്.
@kalyani5553 yeah with the indumathi…. english mathi😂##malayalamcomedy ##bindupanickersrikrishnapurathenakshatrathilakkam
♬ original sound – sneha_p.s