“ലോകം മുഴുവന്‍ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ…”; പലയിടങ്ങളിലിരുന്ന് ഫ്ളവേഴ്സ് ടോപ് സിംഗേഴ്സ് ഒരുമിച്ച് പാടി
വലിയൊരു പോരാട്ടത്തിലാണ് ലോകം, കൊവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍. ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട കൊറേണ വൈറസ് ദേശത്തിന്റെ അതിര്‍വരമ്പുകള്‍ എല്ലാം ഭേദിച്ചുകൊണ്ട് അനേകം രാജ്യങ്ങളില്‍ വ്യാപിച്ചുകഴിഞ്ഞു. കൊവിഡ് 19-ല്‍ ദുഃഖം അനുഭവിക്കുന്ന ലോകത്ത് സമാധാനവും സന്തോഷവും തിരികെയത്താന്‍ ആഗ്രഹിച്ചുകൊണ്ട് ഒരുമിച്ച് പാടിയിരിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗേഴ്സ്.
‘ലോകം മുഴുവന്‍ സുഖം പകരാനായി സ്നേഹദീപമേ മിഴി തുറക്കൂ…’ എന്ന ഗാനമാണ് കുരുന്ന് ഗായകര്‍ ചേര്‍ന്ന് പാടിയത്. സാമൂഹിക അകലം കൃത്യമായി പാലിച്ചുകൊണ്ട് പലയിടങ്ങളില്‍ ഇരുന്നാണ് അവര്‍ ഒരുമിച്ച് പാടിയത്.
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ സ്ഥാനമുറപ്പിച്ചവയാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഓരോ പരിപാടികളും. ഫ്ളവേഴ്സ് ടോപ് സിംഗറിനെ നിറഞ്ഞ മനസ്സോടെ ഇരു കയ്യും നീട്ടി സ്വീകരിച്ചു പ്രേക്ഷകര്‍. മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്ന നിത്യ സുന്ദരഗാനങ്ങളുമായി ടോപ് സിംഗര്‍ വേദിയിലെത്തുന്ന കുരുന്ന ഗായകര്‍ ആസ്വാദകരുടെ കണ്ണും കാതും മനവും നിറയ്ക്കുന്നു.