ആദ്യ കന്നഡ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് പ്രിയ വാര്യർ

April 6, 2020

ആദ്യ ബോളിവുഡ് ചിത്രം ‘ശ്രീദേവി ബംഗ്ലാവ്’ ഷൂട്ടിംഗ് പൂർത്തിയായതിനു ശേഷം കന്നഡ ചിത്രമായ ‘വിഷ്ണുപ്രിയ’യിലാണ് നടി പ്രിയ വാര്യർ അഭിനയിച്ചത്. ഇപ്പോൾ ‘വിഷ്ണുപ്രിയ’യുടെ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് നടി.

ഗംഭീര ടീമിനൊപ്പം കന്നഡയില്‍ തുടക്കമിടാന്‍ സാധിച്ചതില്‍ സന്തോഷവതിയാണെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രിയ വാര്യര്‍ പറയുന്നുണ്ട്. വി കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിൽ പ്രിയ വാര്യരുടെ നായകനായി എത്തുന്നത് ശ്രേയസ് മഞ്ജുവാണ്. 

ശ്രേയസ് മഞ്ജുവിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്റ്റർ പുറത്ത് വിട്ടത്. ഒരു പ്രണയ ചിത്രമാണ് ‘വിഷ്ണുപ്രിയ’. ഗോപി സുന്ദറാണ് സംഗീതം. 1990 കളിലെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. ഈ വർഷം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!