‘കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്’; കലയെ നിറംകൊണ്ട് വിവേചിക്കരുത് എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രങ്ങള്‍
കലയെ നിറംകൊണ്ട് വിവേചിക്കരുത് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കുറിപ്പാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒപ്പം മനോഹരമായ നൃത്ത ചിത്രങ്ങളും. നിറത്തിന്റെ പേരില്‍ പലതരത്തിലുള്ള വിവേചനങ്ങളും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇത്തം വിവേചനങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ പ്രതികരിക്കുന്നുണ്ട് ഈ ചിത്രങ്ങള്‍.
Read more: ‘സ്വര്‍ഗത്തിലേയ്ക്കുള്ള ഗോവണി’; അങ്ങനെയും ഒരു ഇടമുണ്ട് ഭൂമിയില്‍: വീഡിയോ
നിറത്തിന്റെ പേരില്‍ കുട്ടിക്കാലത്ത് അനുഭവിച്ച പ്രായസങ്ങളും ഈ കുറിപ്പില്‍ പങ്കുവയ്ക്കുകയാണ് അഭിഭാഷക കൂടിയായ കുക്കു ദേവകി എന്ന യുവതി. കുറിപ്പും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു.
കുറിപ്പ് വായിക്കാം
ഇപ്പോള്‍ സവര്‍ണ്ണ കലയായി പരിഗണിക്കുന്ന ഭരതനാട്യം പോലുള്ള കലകളില്‍ കറുത്തവരെ തടിച്ചവരെ എല്ലാം ഒരു തീണ്ടാപ്പാട് അകലെയാണ് നിറുത്തിയിരിക്കുന്നത്. പ്രത്യേകിച്ചും തനത് നിറത്തില്‍ ഭരതനാട്യവേഷത്തില്‍ എത്തുന്നത് ഒരു കുറവു പോലെയാണ്. സംസ്ഥാന സ്കൂള്‍ യുവജനോത്സവങ്ങളില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ ഒരേ നിറത്തിലുള്ള കുട്ടികളെയാണ് കാണാനാവുക.
ഭീമമായ തുക കൊടുത്ത് അത്രമേല്‍ വെളുപ്പിച്ചെടുക്കുന്ന മുഖങ്ങള്‍. തനത് നിറമെന്നത് അവിടെ എന്തോ ഒരു കുറവാണ്. പല ഭരതനാട്യവേദികളിലും എന്റെ നിറം തെറ്റായി ഭവിച്ചിട്ടുണ്ട്. കറുത്ത് പോയതിന് വിഷമം അനുഭവിച്ചത് ഡാന്‍സ് കളിക്കുമ്പോഴാണ്. എന്തായാലും ഇതില്‍ എന്റെ നിറം തന്നെയാണുള്ളത്.
ഞാനെങ്ങനെയോ അതുപോലെ…
Story Highlights: Against colour discrimination viral Facebook post