മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ; അത്ഭുത പ്രതിഭാസത്തിന് പിന്നിൽ
‘മണലിൽ അപൂർവ ശില്പങ്ങൾ തീർക്കുന്ന ഇടിമിന്നലുകൾ…’ കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നിയേക്കാം. എന്നാൽ സംഗതി സത്യമാണ്. ഫള്‍ഗുറൈറ്റ്സ് എന്നാണ് അവയെ വിളിക്കുന്നത്. ശക്തമായ ഇടിമിന്നൽ ഭൂമിയിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന അത്ഭുത പ്രതിഭാസമാണ് ഫള്‍ഗുറൈറ്റ്സ്. അതേസമയം ശക്തമായ ഇടിമിന്നൽ ഏൽക്കുന്നത് മണലിൽ ആണെങ്കിൽ അവ മനോഹരമായ ശില്പന്നങ്ങൾ പോലെ തോന്നും. എന്നാൽ ഇടിമിന്നൽ ഏൽക്കുന്നത് മണ്ണിലാണെങ്കിൽ അവ ഭൂമിയുടെ അടിയിൽ ആയിരിക്കും രൂപംകൊള്ളുക.
ശക്തമായ ഇടിമിന്നലിനെത്തുടർന്ന് കനത്ത ചൂടിൽ മണൽ ഉരുകിയാണ് ഇത്തരത്തിൽ മനോഹരമായ പ്രതിഭാസകൾ സൃഷ്ടിക്കപ്പെടുന്നത്. മീറ്ററുകളോളം നീളത്തിൽ ഇവ പ്രത്യക്ഷപ്പെടുമെന്നാണ് പറയപ്പെടുന്നത്. ശക്തമായ മിന്നലിൽ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഇവ ഉണ്ടാകാറുണ്ടെങ്കിലും മണൽ കൂടുതൽ ഉള്ള മരുഭൂമികളിലാവും ഇത് കൃത്യമായി കാണാൻ കഴിയുക.
Read also: പക്ഷിക്കൂട്ടങ്ങള്ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന: വൈറല്‍ വീഡിയോ
പലപ്പോഴും ഫള്‍ഗുറൈറ്റ്സുകളെ നിരീക്ഷിച്ചാണ് ഇടിമിന്നലിന്റെ ശക്തിയും ഗതിയും താപനിലയുമെല്ലാം ഗവേഷകർ മനസിലാക്കുന്നത്. പലപ്പോഴും ഗ്ലാസുകൾ കൊണ്ടുള്ള തുരങ്കം പോലെയാണ് ഇവ പ്രത്യക്ഷപ്പെടുക. ഫ്ലോറിഡയില്‍ കണ്ടെത്തിയ ഫള്‍ഗുറൈറ്റ്സ് ആണ് ഇതുവരെയുളള്ളവയില്‍ ഏറ്റവും വലിയ ഫള്ഗുറൈറ്റ്സായി കണക്കാക്കപ്പെടുന്നത്. 4.9 മീറ്റര്‍ അഥവാ 16 അടിയാണ് ഇതിന്റെ നീളം.
Fulgurite: Lightening strikes the sand at a beach turns the silica into a glass monument = https://t.co/inb3ZdT9mX pic.twitter.com/0FGu2ERitI
— The Human Condition (@Abracadabra4U) May 13, 2016
Story Highlights: lightning strikes create art on sand