തോളത്തിരുന്ന് പാട്ടും കുശലാന്വേഷണവും പിന്നെ ഒരു മുത്തവും: സോഷ്യല്‍മീഡിയയില്‍ താരമായി മൈന പക്ഷി

May 13, 2020
Bird and housewife amazing relationship

മനോഹരങ്ങളായ പല സ്‌നേഹക്കാഴ്ചകള്‍ക്കും വേദിയൊരുക്കാറുണ്ട് സമൂഹമാധ്യമങ്ങള്‍. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു സ്‌നേഹക്കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഒരു മൈന പക്ഷിയും വീട്ടമ്മയുമാണ് ഈ സ്‌നേഹവീഡിയോയിലെ താരങ്ങള്‍. വീട്ടമ്മയുടെ തോളത്തിരുന്ന് സ്‌നേഹം പ്രകടിപ്പിക്കുന്ന മൈന ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. വീട്ടമ്മ പാട്ടുപാടാന്‍ പറയുമ്പോള്‍ ഈ മൈന പാട്ടുപാടുന്നു. പിന്നെ കുറച്ച് വിശേഷങ്ങള്‍ തിരക്കുന്നു. വീട്ടമ്മയ്ക്ക് സ്‌നേഹത്തോടെ ഒരു മുത്തവും നല്‍കുന്നുണ്ട് മൈന.

Read more: പക്ഷിക്കൂട്ടങ്ങള്‍ക്കൊപ്പം കളിച്ച് രസിച്ച് കുട്ടിയാന: വൈറല്‍ വീഡിയോ

നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ മനോഹരമായ ഈ സ്‌നേഹക്കാഴ്ച പങ്കുവയ്ക്കുന്നത്. വീട്ടമ്മയുടെയും മൈന പക്ഷിയുടേയും സ്‌നേഹത്തെ പ്രശംസിക്കുകയാണ് സൈബര്‍ലോകം.

Story Highlights: Bird and housewife amazing relationship viral video