നിസ്സാരം; തകര്‍ന്ന പാലം കുതിച്ചുചാടി മറികടക്കുന്ന കാട്ടുപൂച്ച: വൈറല്‍ വീഡിയോ

May 16, 2020
Bobcat making an impressive jump goes social media viral

രസകരവും കൗതുകം നിറഞ്ഞതുമായ പല ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തകര്‍ന്നു കിടക്കുന്ന ഒരു പാലം അനായാസം ചാടി മറികടക്കുന്ന ഒരു കാട്ടുപൂച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു.

പാലം തകര്‍ന്ന ഭാഗത്ത് എത്തിയപ്പോള്‍ കുതിച്ചുചാടി മറികടക്കുകയാണ് പൂച്ച. ചാട്ടം പിഴയ്ക്കാതെ മറുകരയില്‍ എത്തിയ കാട്ടുപൂച്ച കാട്ടിലേയ്ക്ക് ഓടിമറയുന്നതും വീഡിയോയില്‍ കാണാം.

Read more: ആരും ചിരിച്ചുപോകും… ദേ ഇതാണ് സോഷ്യല്‍മീഡിയയെ മയക്കിയ സ്‌നേഹച്ചിരി: വൈറല്‍ വീഡിയോ

ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുധാ രമണ്‍ ആണ് കൗതുകം നിറഞ്ഞ ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. പതിനാറ് സെക്കന്റ് മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു ഈ ദൃശ്യങ്ങള്‍.

Story highlights: Bobcat making an impressive jump goes social media viral