അതിജീവനത്തിന്റെ ‘ബെല്ലാ ചാവോ’ ഗാനം വീണയില്‍ തീര്‍ത്ത് മഞ്ജു വാര്യര്‍: വീഡിയോ
കൊവിഡ് കാലത്ത് ഏറെ ശ്രദ്ധ നേടിയതാണ് ബെല്ലാ ചാവോ ഗാനം. അതിജീവനത്തിന്റെ ഈ ഗാനം ഏറ്റുപാടിയവരുടെ എണ്ണം ചെറുതല്ല. ബെല്ലാ ചാവോ ഗാനം വീണയില്‍ വായിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍.
ഇറ്റലിയിലെ നെല്‍പ്പാടങ്ങളില്‍ ജോലി ചെയ്തിരുന്ന ഒരുകൂട്ടം കര്‍ഷക സ്ത്രീകള്‍ അതിജീവനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പേ പാടിയ ഗാനമാണ് ബെല്ലാ ചാവോ. മണി ഹെയ്സ്റ്റ് വെബ് സീരീസിലും ഈ ഗാനമുണ്ട്. പോരാട്ടത്തിന്റെ കരുത്തും അതിജീവനത്തിന്റെ പ്രതീക്ഷയും പകരുന്നതാണ് ഈ ഗാനം.
അതേസമയം ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കിയ മഞ്ജു വാര്യരുടെ വീഡിയോകളും ചിത്രങ്ങളും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. നൃത്തം ചെയ്തും വീണ വായന പരിശീലിച്ചുമെല്ലാം താരം സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനില്ക്കുന്നു.
Read more: വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ
1995-ല്‍ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്ര രംഗത്തേക്കുള്ള മഞ്ജു വാര്യരുടെ അരങ്ങേറ്റം. തുടര്‍ന്ന് ‘സല്ലാപം’ എന്ന ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയമായി. ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്ന താരം പിന്നീട് കുറേ കാലത്തേക്ക് വെള്ളിത്തിരയില്‍ അത്ര സജീവമായിരുന്നില്ല. പിന്നീട് 2014-ല്‍ തിയേറ്ററുകളിലെത്തിയ ‘ഹൗ ഓള്‍ഡ് ആര് യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ വീണ്ടും സിനിമയില്‍ സജീവമായി. ധനുഷ് നായകനായെത്തിയ ‘അസുരന്’ എന്ന ചിത്രത്തിലൂടെ തമിഴിലേയ്ക്കും അരങ്ങേറ്റം കുറിച്ചു താരം.
Story highlights: Manju Warrier plays recover song bella ciao in veena