സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1000 കടന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 40 പേര്‍ക്ക്
May 27, 2020

കേരളത്തില്‍ പുതുതായി 40 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇതുവരെ 1004 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 445 പേര് നിലവില്‍ ചികിത്സയിലാണ്.
കാസര്‍ഗോഡ് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട മൂന്ന്, വയനാട് മൂന്ന്, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര് വിദേശത്തു നിന്നും എത്തിയവരാണ് മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.
അതേസമയം കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച മലയാളികള്‍ 173 പേരായി.
Story highlights: Kerala Covid 19 updates CM press meet