‘ആടുജീവിതം’ സംഘം കൊച്ചിയിൽ തിരിച്ചെത്തി; ക്വാറന്റൈന് ശേഷം വീടുകളിലേക്ക് മടങ്ങും
ലോക്ക് ഡൗണിനെ തുടർന്ന് രണ്ടു മാസത്തോളം ജോർദാനിൽ കുടുങ്ങിയ ‘ആടുജീവിതം’ സംഘം ഷൂട്ടിംഗ് പൂർത്തിയാക്കി കൊച്ചിയിലെത്തി. സംവിധായകൻ ബ്ലെസ്സി, പൃഥ്വിരാജ്, എന്നിവർക്കൊപ്പം അണിയറപ്രവർത്തകരും കേരളത്തിലെത്തി.
Read More:കുട്ടികൊമ്പന്മാരോട് മല്ലടിച്ച് ആഫ്രിക്കൻ പക്ഷി; കൗതുക വീഡിയോ
ഇന്നലെ രാത്രിയാണ് ജോർദാനിൽ നിന്നും 58 പേരടങ്ങുന്ന സംഘം കേരളത്തിലേക്ക് പുറപ്പെട്ടത്. രാവിലെ ഒൻപത് മണിയോടെ എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. നാട്ടിലെത്തി പതിനാലു ദിവസം ഇവർക്ക് ക്വാറന്റൈൻ പാലിക്കണം. വീട്ടിലേക്ക് മടങ്ങാതെ ഫോർട്ട് കൊച്ചിയിലുള്ള ക്വറ്റന്റീൻ സെന്ററിലേക്ക് ഇവരെ മാറ്റും.
കേരളത്തിലെ ഷെഡ്യൂളിന് ശേഷം മാർച്ച് 15നാണ് ആടുജീവിതം സംഘം ജോർദാനിലേക്ക് പുറപ്പെട്ടത്. ലോകമെമ്പാടും കൊവിഡ് ഭീഷണിയുയർന്നപ്പോൾ ജോർദാനിലെ കർഫ്യു പ്രഖ്യാപിച്ചിരുന്നു. മരുഭൂമിയിൽ കുടുങ്ങിയ സംഘത്തിനെ തിരിച്ച് കൊണ്ടുവരണമെന്ന് ആവശ്യം ഉയർന്നെങ്കിലും ഇന്ത്യയിൽ ലോക്ക് ഡൗൺ നീണ്ടതോടെ സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു.
Story highlights-aadujeevitham team reached kochi