കൊവിഡിനെതിരെ പോരാടുന്നവർക്ക് ചിത്രത്തിലൂടെ നന്ദിയറിയിച്ച് ആരാധ്യ; മകൾ വരച്ച ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്
May 4, 2020
ലോകത്ത് പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ കൊവിഡിനെക്കുറിച്ച് വളരെയധികം ബോധവാന്മാരാണ്. രാവും പകലും ഉറക്കമിളച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്നവരെ കുറിച്ച് നിരന്തരം വാർത്തകൾ വന്നുകൊണ്ടുമിരിക്കുന്നു. ഇപ്പോൾ കൊവിഡ് പോരാളികൾക്ക് നന്ദി അറിയിച്ചിരിക്കുകയാണ് സിനിമ താരങ്ങളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകൾ ആരാധ്യ ബച്ചൻ.
മനോഹരമായൊരു ചിത്രത്തിലൂടെയാണ് ആരാധ്യ നന്ദി അറിയിക്കുന്നത്. ഡോക്ടർ, നഴ്സ്, പോലീസ്, സന്നദ്ധപ്രവർത്തകർ, വൃത്തിയാക്കുന്നവർ, മാധ്യമ പ്രവർത്തകർ എല്ലാം ആരാധ്യയുടെ ചിത്രത്തിലുണ്ട്.
അതിനൊപ്പം തന്നെ, അമിതാഭ് ബച്ചനെയും ഐശ്വര്യയെയും ആരാധ്യയെയും വരച്ചിട്ടുണ്ട്. എന്റെ പ്രിയ ആരധ്യയുടെ നന്ദിയും സ്നേഹവും എന്നാണ് ഐശ്വര്യ റായ് ചിത്രം പങ്കുവെച്ച് കുറിച്ചത്.
Story highlights-Aishwarya Rai’s daughter Aaradhya’s tribute to workers during covid 19