കുസൃതി കൊഞ്ചലോടെ ‘കാക്കേ കാക്കേ കൂടെവിടെ’ പാടി അമേരിക്കൻ കുട്ടി- വീഡിയോ
വിദേശികൾ മലയാളം പറയുന്നത് കേൾക്കാൻ ഒരു പ്രത്യേക രസമാണ്. അതുകൊണ്ട് തന്നെ വിദേശികൾ മലയാളം പാട്ടുകൾ പാടുന്നതും, ഒരു വാചകമെങ്കിലും പറയാൻ ശ്രമിക്കുന്നതുമെല്ലാം കൗതുകത്തോടെയാണ് കേരളീയർ കാണുന്നത്. ഇത്തരത്തിൽ അമേരിക്കൻ വംശജയായ ഒരു കുട്ടിയുടെ മലയാളം പാട്ടാണ് ശ്രദ്ധേയമാകുന്നത്.
കാക്കേ, കാക്കേ കൂടെവിടെ എന്ന കുട്ടികളുടെ പ്രിയപ്പെട്ട നഴ്സറി ഗാനമാണ് ഈ കുട്ടി പാടുന്നത്. റയാൻ എന്ന മൂന്നു വയസുകാരിയാണ് ഈ കുട്ടി. മലയാളം പഠിപ്പിച്ചത് റയാന്റെ അച്ഛനായ തിരുവനന്തപുരം സ്വദേശി പ്രവീൺ നായരാണ്.
Read More- കൊവിഡ്ക്കാലത്ത് 4000 പേര്‍ക്കുകൂടി സഹായമെത്തിച്ച് സച്ചിന് തെന്‍ഡുല്‍ക്കര്‍
അമേരിക്കൻ വംശജയായ കെല്ലിയെ വിവാഹം ചെയ്തതാണ് പ്രവീൺ. ഇവരുടെ മകളാണ് റയാൻ. കുട്ടിയെ മലയാളം പാട്ടിനൊപ്പം ഒന്ന് മുതൽ പത്തുവരെ മലയാളത്തിൽ എണ്ണാൻ പഠിപ്പിക്കുകയും ചെയ്തു പ്രവീൺ. റയാന്റെ മലയാളം പാട്ടിന് ഇപ്പോൾ ഒട്ടേറെ ആരാധകരുണ്ട്.
Story highlights- American-born baby girl sings Malayalam song