കടലിലേക്ക് നോക്കി വിസ്കിയും പ്രണവും ; ചിത്രം പകർത്തി മോഹൻലാൽ

May 3, 2020

ലോക്ക് ഡൗൺ കാലത്ത് കുടുംബത്തോടൊപ്പം ചെന്നൈയിലാണ് മോഹൻലാൽ. പ്രണവും വിസ്മയയുമൊക്കെ മോഹൻലാലിനും സുചിത്രക്കും ഒപ്പമുണ്ട്. ലോക്ക് ഡൗൺ കാലത്ത് തന്റെ ഫോട്ടോഗ്രാഫി പ്രണയം വീണ്ടും പൊടിതട്ടിയെടുക്കുകയാണ് മോഹൻലാൽ.

കടലിനഭിമുഖമായാണ് ചെന്നൈയിലെ മോഹൻലാലിൻറെ വീട്. കടലിലേക്ക് നോക്കി നിൽക്കുന്ന പ്രണവിന്റെയും പ്രണവിന്റെ പ്രിയപ്പെട്ട വളർത്തുനായ വിസ്കിയുടെയും ചിത്രമാണ് മോഹൻലാൽ പകർത്തിയിരിക്കുന്നത്. നടൻ അനൂപ് മേനോൻ ആണ് മോഹൻലാലിൻറെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Read More:‘ഒരു കഥ സൊല്ലട്ടുമാ’യെന്ന് കമൽ ഹാസൻ, ചിരിയോടെ വിജയ് സേതുപതി- കമൽ ഹാസനെ അഭിമുഖം ചെയ്‌ത്‌ മക്കൾ സെൽവൻ- വീഡിയോ

മോഹൻലാൽ നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയാണെന്ന് പറഞ്ഞുകൊണ്ട് അനൂപ് മേനോനും സന്തോഷ് ശിവനും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ ആണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനുള്ളത്. ‘ഹൃദയം’ എന്ന ചിത്രത്തിലാണ് പ്രണവ് ഒടുവിൽ അഭിനയിച്ചത്.

highlights-mohanlal’s photography skills during lock down