കൊറോണ വൈറസ് നമ്മെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല- ബോധവൽക്കാരണവുമായി താരങ്ങൾ

May 31, 2020

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾ അഞ്ചാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ തുടക്കത്തിൽ കണ്ട ശ്രദ്ധയും കരുതലും പലരിലുമില്ല. നിയന്ത്രണങ്ങളിൽ ഇളവുമായി അടുത്തഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ കരുതൽ ആവശ്യമാണെന്ന് പറയുകയാണ് സിനിമ താരങ്ങൾ അണിനിരന്ന ബോധവൽക്കരണ വീഡിയോ.

കൊറോണ വൈറസ് മനുഷ്യനെ എളുപ്പം വിട്ട് പോകുന്ന ഒന്നല്ല എന്നും ജാഗ്രതയും കരുതലുമാണ് ഈ ഘട്ടത്തിൽ തുടരേണ്ടത് എന്നും വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, റിമ കല്ലിങ്കൽ, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് വീഡിയോയിൽ അണിനിരന്നത്. മാസ്ക് അണിയുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യം വീഡിയോയിലൂടെ താരങ്ങൾ വ്യക്തമാക്കുന്നു.

Story highlights-awareness video of kerala government