‘കൈ നിറയേ വെണ്ണ തരാം, കവിളിലൊരുമ്മ തരാം…’- മാതൃദിന ആശംസകളുമായി താരങ്ങൾ
മാതൃദിനത്തിൽ അമ്മമാർക്ക് ആശംസയുമായി നിരവധി താരങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയത്. ഒരുപാട് പേർ ഹൃദയം തൊടുന്ന, കണ്ണ് നിറയ്ക്കുന്ന ഒട്ടേറെ അനുഭവ കഥകളും ചിത്രങ്ങളുമൊക്കെ പങ്കുവെച്ചാണ് മാതൃദിന ആശംസകൾ അറിയിച്ചത്.
നടൻ മോഹൻലാൽ ‘ബാബ കല്യാണി’ എന്ന ചിത്രത്തിലെ മാതൃസ്നേഹം തുളുമ്പുന്ന ‘കൈ നിറയേ വെണ്ണ തരാം’ എന്ന ഗാനത്തിന്റെ ഈരടികൾക്കൊപ്പം അമ്മയുടെ ചിത്രവും പങ്കുവെച്ചാണ് ആശംസ അറിയിച്ചത്.
കുട്ടിക്കാലത്തും മുതിർന്നതിനു ശേഷവുമുള്ള അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ചത്. കുഞ്ചാക്കോ ബോബൻ ഇസഹാക്കിന്റെയും പ്രിയയുടെയും ചിത്രങ്ങളിലൂടെയാണ് മാതൃദിന ആശംസ ആരാധകർക്കായി പങ്കുവെച്ചത്.
സംവൃത സുനിൽ, ഭാമ, അഹാന കൃഷ്ണ, അനുപമ പരമേശ്വരൻ, ഗായത്രി സുരേഷ്, തുടങ്ങി ഒട്ടേറെ താരങ്ങൾ ആശംസകൾ പങ്കുവെച്ചിട്ടുണ്ട്.
Story highlights-celebrities mothers day post