പെരുന്നാൾ ആശംസയറിയിച്ച് താരങ്ങൾ; സകുടുംബം ദുൽഖറും ഫഹദ് ഫാസിലും

May 3, 2022

ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്തർ ആഘോഷിക്കുന്നു. വിശുദ്ധ റമദാനിൽ പ്രഭാതം മുതൽ സൂര്യാസ്തമയം വരെ ഒരു മാസത്തെ ഉപവാസം ആചരിച്ചതിന് ശേഷം നോമ്പ് മുറിമുറിച്ചിരിക്കുകയാണ് വിശ്വാസികൾ. ഈ അവസരത്തിൽ ആശംസകൾ അറിയിക്കാൻ സിനിമാതാരങ്ങളും സജീവമായിരിക്കുകയാണ്.

ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എല്ലാവരും ആശംസകൾ അറിയിച്ചിരിക്കുന്നത്. നടൻ മമ്മൂട്ടി തന്റെ ഏറ്റവും പുതിയ റിലീസായ ‘സിബിഐ 5: ദി ബ്രെയിൻ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ച് ‘എല്ലാവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ’ പങ്കുവെച്ചു. നടൻ മോഹൻലാലും ആരാധകർക്ക് ഈദ് മുബാറക് ആശംസിച്ചു.

ദുൽഖർ സൽമാൻ കുടുംബസമേതമുള്ള ചിത്രമാണ് പങ്കുവെച്ചത്. ഫഹദ് ഫാസിലിനൊപ്പമുള്ള ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചത്. നടി സ്നേഹ തന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം ഈദ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തു,’കുടുംബത്തിലെ സുഹൃത്തുക്കൾക്കൊപ്പം ഈദ്!!! ഈദ് മുബാറക്!!!’ എന്നും കുറിക്കുന്നു.

സംയുക്ത മേനോൻ, ഷെയിൻ നിഗം, അഞ്ചു കുര്യൻ, തുടങ്ങിയവരും ആശംസ അറിയിച്ചു. വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകൾ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ആശങ്ക വർദ്ധിപ്പിക്കുമ്പോഴും ഇങ്ങനെയുള്ള ആഘോഷങ്ങളിൽ ഒത്തുചേരുന്നത് ഒരു ആശ്വാസകരമാകുകയാണ്.

Read Also: ഈ കാഴ്ച നിങ്ങളോട് പറയുന്നത് ട്രാഫിക് നിയമങ്ങളോടുള്ള ഇന്ത്യൻ ഡ്രൈവർമാരുടെ അവഗണന- ചർച്ചയായി വിഡിയോ

ലോകമെമ്പാടുമുള്ള മുസ്‌ലിം മത വിശ്വാസികൾ ഈ സന്തോഷകരമായ ഉത്സവം ആഘോഷിക്കുന്നത് വിശുദ്ധ റമദാനിൽ പ്രഭാതം മുതൽ സായാഹ്നം വരെ ആചരിച്ച ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സമാപനത്തോടനുബന്ധിച്ചാണ്. പ്രവാചകൻ മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആൻ ആദ്യമായി അവതരിച്ചത് റമദാൻ മാസത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. റമദാനിലെ നോമ്പിന്റെ അവസാനവും ശവ്വാൽ മാസത്തിന്റെ തുടക്കവുമാണ് ഈദുൽ ഫിത്തർ.

Story highlights-  Eid-ul-Fitr 2022