സംസ്ഥാനത്ത് ഇന്ന് അഞ്ചുപേർക്ക് കൊവിഡ്

May 12, 2020

കേരളത്തിൽ ഇന്ന് അഞ്ചുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ 32 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. മലപ്പുറത്ത് മൂന്നുപേർക്കും, കോട്ടയത്തും ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചു പേരിൽ നാലുപേർ വിദേശത്തു നിന്നും എത്തിയതാണ്.

32 പേരിൽ 23 പേരും സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിയവരാണ്. 11 പേർ വിദേശത്തുനിന്നു വന്നവരാണ്.

ആകെ 524 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്ന് ആറ്, മഹാരാഷ്ട്രയിൽ നിന്ന് നാല്, നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത രണ്ട് പേർ, വിദേശത്ത് നിന്ന് വന്ന പതിനൊന്നുപേർ എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights-covid 19 kerala updates