സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ്

May 19, 2020

സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേരും, മലപ്പുറം സ്വദേശികളായ മൂന്നുപേരും, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗബാധിതർ. എല്ലാവരും കേരളത്തിന് പുറത്ത് നിന്നുമുള്ളവരാണ്. അതേസമയം ഇന്ന് ആർക്കും രോഗവിമുക്തിയില്ല.

വിദേശത്ത് നിന്ന് വന്ന നാലുപേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന എട്ടുപേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആറ് പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്. ഗുജറാത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 142 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.ഇന്ന് മാത്രം 119 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Story highlights- covid-19 kerala updates