രാജ്യത്ത് 24 മണിക്കൂറിനിടെ 7000- ലധികം കൊവിഡ് രോഗികൾ
May 29, 2020
രാജ്യത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 ലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. 7466 പുതിയ കേസുകളാണ് ഇന്ന് രാവിലെ എട്ട് മണിവരെയുള്ള സമയത്ത് രജിസ്റ്റർ ചെയ്തത്. 175 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4706 ആയി.
ഇന്ത്യയിൽ ഇതുവരെ കൊവിഡ് ബാധിച്ചത് 165799 പേർക്കാണ്. ഇതിൽ 71105 പേർ ഇതുവരെ രോഗമുക്തരായി. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ.
അതേസമയം കേരളത്തിൽ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. 84 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
Story Highlights: Covid updates in India