ലോകത്തിലെ എല്ലാ കൊവിഡ് യോദ്ധാക്കൾക്കും സല്യൂട്ട്; നൃത്ത വീഡിയോയുമായി ഡോക്ടർമാർ
കൊവിഡ്– 19 എന്ന മഹാമാരിയെ ലോകം ഒറ്റക്കെട്ടായി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം മുഴുവനുമുള്ള ആരോഗ്യപ്രവർത്തകർ രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മലയാളികളായ ആരോഗ്യ പ്രവർത്തകർ കൊവിഡിനെതിരായ പോരാട്ടത്തിൽ എല്ലാം മറന്ന് മുന്നിലുണ്ട്.
ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് ആദരമർപ്പിക്കുന്ന നിരവധി വീഡിയോകൾ നേരത്തെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ആരോഗ്യപ്രവർത്തകർക്ക് നൃത്തത്തിലൂടെ ആദരമർപ്പിക്കുകയാണ് രണ്ട് ഡോക്ടർമാർ.
Read also: ‘പിറന്നാൾ നിറവിൽ ലാലേട്ടൻ’; സോഷ്യൽ മീഡിയയിൽ ഹിറ്റായി ഒരു കിടിലൻ മാഷപ്പ്, വീഡിയോ
ഒമാനിലെ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗൈനക്കോജിസ്റ്റുകളായ ഡോ. സിൽജ, ഡോ. ആശ എന്നിവരാണ് മനോഹരമായ നൃത്ത വീഡിയോയുമായി എത്തുന്നത്. തിരുവനന്തപുരം സ്വദേശികളാണ് ഇരുവരും. ‘ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹദീപമേ മിഴി തുറക്കൂ’ എന്ന ഗാനത്തിനാണ് ഇരുവരും ചേർന്ന് നൃത്താവിഷ്കാരം ഒരുക്കിയിരിക്കുന്നത്.
മനുഷ്യൻ ഏറെ ഭീതിയോടെ കടന്നുപോകുന്ന ഈ കൊറോണക്കാലത്തും ലോക ജനത ഏറെ ആദരവോടെയും നന്ദിയോടെയും ഓർക്കുകയാണ് ലോകം മുഴുവനുമുള്ള ആതുരസേവകരെ എന്ന് ഓർമ്മപ്പെടുത്തുക കൂടിയാണ് ഈ വീഡിയോ.
Story Highlights: doctors dance tribute to covid workers