‘ക്വാറന്റീനിലെ ജന്മദിനം ഇങ്ങനെയാണ്’ – പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ച് ഫർഹാൻ ഫാസിൽ
ക്വാറന്റീൻ കാലത്ത് ആഘോഷങ്ങളില്ലാതെ കടന്നുപോയ പിറന്നാൾ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് നടൻ ഫർഹാൻ ഫാസിൽ. മുപ്പതാം പിറന്നാൾ ദിനം നസ്രിയക്കും നസ്രിയയുടെ സഹോദരൻ നവീനുമൊപ്പമാണ് ഫർഹാൻ ചിലവഴിച്ചത്. ‘ക്വാറന്റീൻ ജന്മദിനം ഇതുപോലെയിരിക്കും’ എന്ന കുറിപ്പോടെയാണ് ഫർഹാൻ ചിത്രങ്ങൾ പങ്കുവെച്ചത്.
നടൻ കാളിദാസ് ജയറാം, സംവിധായകൻ അനൂപ് സത്യൻ തുടങ്ങിയവർ ഫർഹാന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് സമൂഹ മാധ്യമങ്ങളിൽ സജീവമാണ് ഫർഹാൻ ഫാസിൽ. വീട്ടുവിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.
Read More: സിനിമ താരം ഗോകുൽ വിവാഹിതനായി; വീഡിയോ
2014ൽ രാജീവ് രവി ഒരുക്കിയ ‘ഞാൻ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയാണ് ഫർഹാൻ ഫാസിൽ സിനിമ രംഗത്തേക്ക് ചുവടുവച്ചത്. നടി അഹാന കൃഷ്ണയുടെയും ആദ്യ ചിത്രമായിരുന്നു ഇത്. പിന്നീട് ‘പ്രേമലേഖനം’ എന്ന ചിത്രത്തിലും വേഷമിട്ടു. ഏറ്റവുമൊടുവിൽ അഭിനയിച്ച ചിത്രം ‘അണ്ടർവേൾഡ്’ ആണ്.
Story highlights- farhan fazil’s quarantine birthday