ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ അമിതാഭ്‌ ബച്ചൻ; ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങി ചിത്രം

May 14, 2020
gulabo-sitabo

ഇന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അമിതാഭ്‌ ബച്ചൻ. ബിഗ് ബി നായകനായി എത്തുന്ന ചിത്രങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കാറ്. അത്തരത്തിൽ ലോകമെങ്ങുമുള്ള ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഗുലാബോ സീതാബോ. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ മേക്ക് ഓവർ നേരത്തെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ഏപ്രിൽ 17 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ നീട്ടിവച്ചിരുന്നു. എന്നാൽ ആമസോൺ പ്രൈമിലൂടെ റിലീസിനൊരുങ്ങുകയാണ് ചിത്രം. ജൂൺ 12 നാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.

ലക്ക്‌നൗ ഗ്രാമീണന്റെ വേഷത്തിലാണ് അമിതാഭ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സൂജിത് സിര്‍കാര്‍ ഒരുക്കുന്ന കോമഡി ചിത്രമാണ് ഗുലാബോ സീതാബോ. ‘ഗുലാബോയും സിതാബോ’യും ഉത്തര്‍ പ്രദേശിലെ പാവകളിയിലെ കഥാപാത്രങ്ങളാണ്. കോമഡിയിലൂടെ ജീവിതം മുഴുവൻ  അവതരിപ്പിക്കുന്ന കഥകളിലെ രണ്ട് കഥാപാത്രങ്ങളാണ് ഗുലാബോയും സിതാബോ’യും.

Read also:  ‘സാഗർ ഏലിയാസ് ജാക്കി’ ‘ഇരുപതാം നൂറ്റാണ്ടി’ലെ മരണമാസ് കള്ളക്കടത്തുകാർ പിറവിയെടുത്തിട്ട് ഇന്നേക്ക് 33 വർഷം

ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ചിത്രം ഉടൻ പുറത്തിറങ്ങും. അമിതാഭ് ബച്ചനൊപ്പം ആയുഷ്മാൻ ഖുറാനയും ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജൂഹി ചതുർവേദിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്.

Story Highlights: amithabh bachan film gulabo sitabo release on amazon prime