സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യല്ലോ അലർട്ട്
അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെടാനുള്ള സാഹചര്യം മുൻനിർത്തി മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ന്യൂന മർദ്ദത്തിന്റെ സ്വാധീനത്തിൽ ജൂൺ ഒന്നിന് തന്നെ കാലവർഷമെത്താനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിങ്ങനെ 7 ജില്ലകളിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ നാളെയും യല്ലോ അലർട്ട് തുടരും.
Read More:‘ചിരിയാണ് സാറേ, ഇവന്റെ മെയിൻ’- അമ്മയുടെ പാട്ടിനൊപ്പം ചിരിച്ചു മയക്കി ഒരു കുറുമ്പൻ- രസകരമായ വീഡിയോ
കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനാൽ കേരള തീരത്ത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചിട്ടുണ്ട്.
Story highlights-Heavy rain alert in kerala