അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യത; മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

May 28, 2020
latest weather report

അറബിക്കടലില്‍ ഇരട്ട ന്യൂനമര്‍ദ്ദത്തിന് സാധ്യതയുണ്ടെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ മഴ കനക്കാനും സാധ്യതുയുണ്ട്. ഇടുക്കി, ആലപ്പുഴ, എറണാകുളം, മലപ്പറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടലില്‍ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനും ഇന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മഴ കൂടുതല്‍ കനക്കുന്ന സാഹചര്യത്തില്‍ നാളെ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അറബിക്കടലില്‍ യെമന്‍ തീരത്തിനു സമീപവും ലക്ഷദ്വീപിനു സമീപവും ന്യൂനമര്‍ദ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

Read more: നീലക്കടലും പച്ചക്കാടും പിന്നെ പിങ്ക് തടാകവും: ഇത് വിസ്മയക്കാഴ്ചയുടെ പറുദീസ

ഇരട്ട ന്യൂനമര്‍ദ്ദ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജില്ലാഭരണകൂടങ്ങളോടും ബന്ധപ്പെട്ട വകുപ്പുകളോടും ആവശ്യമായ തയാറെടുപ്പുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. ശക്തമായി മഴപെയ്യുമ്പോള്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും മലയോര മേഖലകളില്‍ ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. ഇത്തരം പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു.

Story highlights: Heavy rainfall Kerala yellow alert in five districts